ബഹുരാഷ്ട്ര സൈനിക അഭ്യാസമായ ഷാന്തിർ ഒഗ്രൊഷെന 2021ന് ബംഗ്ലാദേശിൽ തുടക്കമായി

ന്യൂഡൽഹി, ഏപ്രിൽ 05, 2021

ബഹുരാഷ്ട്ര സൈനിക അഭ്യാസമായ ഷാന്തിർ ഒഗ്രൊഷെന 2021 (‘ഫ്രണ്ട് റണ്ണർ ഓഫ് പീസ്’) ബംഗ്ലാദേശിലെ ബംഗാബന്ധു സെനാനിബാസിൽ 2021 ഏപ്രിൽ 04 ന് തുടക്കമായി. വിമോചനത്തിന്റെ 50 മഹത്തായ വർഷങ്ങളുടേയും, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദിയുടേയും സ്‌മരണാര്‍ത്ഥം ആണ് അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്.

2021 ഏപ്രിൽ 04 മുതൽ ഏപ്രിൽ 12 വരെ നടക്കുന്ന അഭ്യാസത്തിൽ ദോഗ്ര റെജിമെന്റിൽ നിന്നുള്ള ഒരു ബറ്റാലിയനിലെ ഓഫീസർമാർ, ജെ‌സി‌ഒ-കൾ, ജവാൻമാർ എന്നിവരുൾപ്പെടെ 30 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഇന്ത്യൻ സംഘവും, റോയൽ ഭൂട്ടാൻ ആർമി, ശ്രീലങ്കൻ ആർമി, ബംഗ്ലാദേശ് ആർമി എന്നീ സേനകളിൽനിന്നുള്ള സംഘങ്ങളും പങ്കെടുക്കുന്നുണ്ട് .

യു‌എസ്‌എ, യുകെ, തുർക്കി, സൗദി അറേബ്യ, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സൈനിക നിരീക്ഷകരും പരിശീലനത്തിലുടനീളം പങ്കെടുക്കുന്നുണ്ട്.

മേഖലയിലെ സമാധാനം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനായി നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുകയും അയൽ‌രാജ്യങ്ങൾക്കിടയിൽ പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് അഭ്യാസത്തിന്റെ ലക്ഷ്യം. പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും സൈന്യം അവരുടെ വിലയേറിയ അനുഭവങ്ങൾ പങ്കുവെക്കുകയും സമാധാന പരിപാലന പ്രവർത്തനങ്ങളിൽ അവരുടെ അഭ്യാസങ്ങളും നടപടിക്രമങ്ങളും പരിഷ്കരിക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ