ബിജെപി പ്രവര്‍ത്തകനെ ആക്രമിക്കാനെത്തി, കയ്യിലെ പടക്കം പൊട്ടി; ഡിവൈഎഫ്‌ഐക്കാരന് പരുക്ക്

കൊല്ലം: കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകനെ ആക്രമിക്കാന്‍ എത്തിയ ഡിവൈഎഫ്‌ഐ സംഘത്തിന്റെ കയ്യിലിരുന്ന പടക്കം പൊട്ടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണുലാലിനു പരുക്കേറ്റു. 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രതികുമാറിനെ ആക്രമിക്കാനായിരുന്നു ശ്രമമെന്നു പൊലീസ് അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ