സുകുമാരന്‍നായര്‍ പറഞ്ഞതില്‍ രാഷ്ട്രീയമില്ല-എന്‍.എസ്.എസ്

    തിരുവനന്തപുരം:  തെരഞ്ഞെടുപ്പ് ദിനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി എന്‍എസ്എസ്. ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത് എന്നാണ് എന്‍സ്എസ് വിശദീകരിക്കുന്നത്.

    അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എന്‍എസ്എസ് അല്ല. വിശ്വാസ പ്രശ്നത്തില്‍ എന്‍എസ്എസിന് നിലപാടുണ്ട്. അതില്‍ അന്നും ഇന്നും മാറ്റം ഇല്ല. വിശ്വാസ സംരക്ഷണത്തെ കുറിച്ച് എന്‍എസ്എസ് പറഞ്ഞത് അയ്യപ്പന്റെ പേരിലാക്കിയത്പിണറായി വിജയന്റെ പ്രതികരണത്തെ തുടര്‍ന്നാണെന്നും എന്‍എസ്എസ് പറയുന്നു. ഇന്നലെ ജി സുകുമാരന്‍ നായര്‍ പറഞ്ഞതില്‍ രാഷ്ട്രീയമില്ലെന്നാണ് എന്‍എസ്എസ് പറയുന്നത്.

     

    നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ