മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു.

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ല. രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. എങ്കിലും കൂടുതല്‍ ശ്രദ്ധ ലഭിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റും.

    മകള്‍ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവര്‍ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്.

    മുഖ്യമന്ത്രി കണ്ണൂരില്‍ ക്വാറന്റീനില്‍ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.