ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയാണ് മരണവിവരം ലോകത്തെ അറിയിച്ചത്. വിയോഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അനുശോചനം രേഖപ്പെടുത്തി. ഒട്ടേറെ യുവാക്കള്‍ക്ക് പ്രചോദനമായിരുന്നു അദ്ദേഹമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഫിലിപ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി വിട്ടു.  കുറേ കാലമായി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. രാജ്ഞിയും രാജകുമാരനും  കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മരണ കാരണം കോവിഡ് അല്ലെന്നും അറിയിപ്പില്‍ പറയുന്നു.
ഗ്രീക്ക്- ഡാനിഷ് കുടുംബത്തില്‍ 1921ന് ആണ് ഫിലിപ് രാജകുമാരന്‍ ജനിച്ചത്. ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. 1947ല്‍ ആണ് ഫിലപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്. ബ്രിട്ടിഷ് രാജ്ഞിയുടെ ഭര്‍ത്താവിന് എഡിന്‍ബര്‍ഗിലെ പ്രഭു എന്ന സ്ഥാനമാണുള്ളത്.                                                                                                                                                                                              ഫിലിപ് രാജകുമാരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അനുശോചനം രേഖപ്പെടുത്തി.  ബ്രിട്ടീഷ് ജനതയെയും രാജകുടുംബത്തെയും അദ്ദേഹം അനുശോചനം അറിയിച്ചു.

“ഫിലിപ് രാജകുമാരന്റെ നിര്യാണത്തെ കുറിച്ചുള്ള  എന്റെ ചിന്തകള്‍ ബ്രിട്ടീഷ് ജനതയോടും രാജകുടുംബത്തോടും ഒപ്പമാണ്. വിശിഷ്ടമായ സൈനിക സേവനം അനുഷ്ഠിച്ച അദ്ദേഹം നിരവധി സാമൂഹിക സേവന സംരംഭങ്ങളിൽ മുൻപന്തിയിലുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”. – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.