ഓക്‌സിജന്‍ ക്ഷാമത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍; തുറന്നടിച്ച് രാഹുല്‍.

    ഓക്‌സിജന്‍ ക്ഷാമത്തിലും ഐസിയു കിടക്കകള്‍ കുറയുന്നതിലും കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊറോണ ശരീരത്തിലെ ഓക്‌സിജന്‍ അളവ് കുറയ്ക്കുന്നു. ഓക്‌സിജന്‍ ക്ഷാമവും ഐസിയു കിടക്കകള്‍  കുറയുന്നതുമാണ് മരണത്തിനു കാരണമാകുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കോവിഡിനെ നേരിടുന്ന രീതി ശരിയല്ലെന്നും രാഹുല്‍ പറയുന്നു. ഓക്‌സിജന്‍ ക്ഷാമത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും രാഹുല്‍ഗാന്ധി  ആരോപിച്ചു.
    രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,32,730 കേസുകളാണ്. 2,263 പേര്‍ മരിക്കുകയും ചെയ്തു.