‘ഓക്‌സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ല’; വാര്‍ത്ത നിഷേധിച്ച് ഗംഗാറാം ആശുപത്രി അധികൃതര്‍

ന്യൂഡൽഹി: ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനുള്ളില്‍ 25 പേര്‍ മരിച്ചെന്ന മെഡിക്കല്‍ ഡയറക്ടറുടെ വാര്‍ത്താക്കുറിപ്പിനെതെിരെ ഗംഗാറാം ആശുപത്രി മാനേജ്‌മെന്റ്. ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചെന്ന പ്രസ്താവന ശരിയല്ല. എല്ലാ രോഗികള്‍ക്കും ഓക്‌സിജന്‍ നല്‍കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഓക്‌സിജന്‍ കിട്ടാതെ ആരും മരിക്കില്ല. മുടക്കമില്ലാതെ ഓക്‌സിജന്‍ നല്‍കാമെന്ന്  ഇനോക്‌സ് കമ്പനി അറിയിച്ചിട്ടുണ്ടന്നും ചെയര്‍മാന്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് 25 പേര്‍ മരിച്ചെന്നറിയിച്ച് മെഡിക്കല്‍ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനേ ആശുപത്രിയില്‍ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായി. തുടര്‍ന്ന് ?ഗം?ഗാറാം ആശുപത്രിയിലേക്ക് ഓക്‌സിജന്‍ എത്തിച്ച് തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വാര്‍ത്ത നിഷേധിച്ച് ആശുപത്രി മാനേജ്‌മെന്റ് രംഗത്തു വന്നിരിക്കുന്നത്.