പാലക്കാട്: പാലക്കാട്ട് വിലക്ക് ലംഘിച്ച് കുതിരയോട്ടം നടത്തയ സംഭവത്തില്‍ കമ്മിറ്റിക്കാര്‍ക്കും കുതിരയോട്ടക്കാര്‍ക്കും കാഴ്ചക്കാര്ക്കുമെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്. ചിറ്റൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വലക്ക് ലംഘിച്ചും, കൊവഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചാണ് കുതിരയോട്ടം സംഘടിപ്പിച്ചത്. ഇതില്‍ ആയിരത്തോളം പേര് പങ്കെടുത്തിരുന്നു.
ഇതുസംബന്ധിച്ച് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്മിറ്റിക്കാര്‍ക്കെതിരെ കേസെടുത്തതില്‍ 25 പ്രതികളില്‍, എട്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കുതിരയോട്ടക്കാരായ 55 പേര്‍ക്കെതിരെയും കാണികളായ 200 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മാസ്ക് ധരിക്കാത്തതിന് 22703 പേര്‍ക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതത്തതിന് 9745 പേര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. പിഴയായി ഈടാക്കിയത് 62,91,990 രൂപയാണ്.