തൃശൂര്‍: ബാല സാഹിത്യകാരി സുമംഗല(88) അന്തരിച്ചു. വടക്കാഞ്ചേരിയിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കുട്ടികള്‍ക്കായി നിരവധി കഥകളും ലഘു നോവലുകളും രചിച്ചു. ‘നടന്ന് തീരാത്ത വഴികള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സംസ്കാരം രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
സുമംഗലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം അറിയിച്ചു. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികള്‍ ലളിതവും ശുദ്ധവുമായ ഭാഷയില്‍ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവര്‍ എന്നും എഴുത്തില്‍ നിലനിര്‍ത്തിയിരുന്നു. ധാരാളം പുരാണ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.











































