അടുത്തുള്ള കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം അറിയാൻ? ഗൂഗിൾ മാപ്‌സ് സഹായിക്കും

    18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൂടി വാക്‌സിനേഷൻ ആരംഭിച്ചതോടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് വർധിക്കും എന്നത് ഏറെക്കുറെ ഉറപ്പാണ്. തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രം ഏതെന്നറിയാതെ അകലെയുള്ള കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് അബദ്ധം പറ്റുന്നവരും ഉണ്ട്.

    ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് നിങ്ങളുടെ തൊട്ടടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം കണ്ടു പിടിക്കാൻ സാധിക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വാക്‌സിന്റെ ലഭ്യതയും ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് കണ്ടു പിടിക്കാം.

    ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ കേന്ദ്രം എങ്ങനെ കണ്ടെത്താം?

    ഗൂഗിൾ മാപ്‌സ് തുറന്ന് ‘വാക്സിനേഷൻ സെന്റർ’ എന്ന് സെർച്ച് ചെയ്യുക.

    ഗൂഗിൾ മാപ്പിൽ‌ നിങ്ങളുടെ അടുത്തുള്ള എല്ലാ വാക്സിനേഷൻ‌ കേന്ദ്രങ്ങളും പ്രദർശിപ്പിക്കും.

    നിങ്ങൾക്ക് ഏറ്റവും അടുത്തുള്ളത് എന്നുറപ്പുള്ള കേന്ദ്രത്തിൽ ക്ലിക്ക് ചെയ്താൽ വാക്‌സിനേഷൻ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ എന്ന വിവരം ലഭിക്കും