മൂന്നാം ഘട്ട വാക്‌സിനേഷനായി 2.45 കോടിയിൽ അധികം ഗുണഭോക്താക്കൾ കോവിനിൽ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി, ഏപ്രിൽ 30, 2021

ഇന്ന് രാവിലെ 9.30 വരെയുള്ള കണക്ക് പ്രകാരം, മൂന്നാം ഘട്ട വാക്‌സിനേഷനായി 2.45 കോടിയിൽ അധികം ഗുണഭോക്താക്കൾ കോവിനിൽ രജിസ്റ്റർ ചെയ്തു.

അതെ സമയം, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 22,43,097 സെഷനുകളിലായി 15,22,45,179 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 104 ആം ദിവസം (ഏപ്രിൽ 29, 2021), 22,24,548 ഡോസ് വാക്സിൻ വിതരണം ചെയ്തു.

ഏറ്റവും കൂടുതൽ കോവിഡ് പരിശോധനകൾ നടന്ന ദിവസമായിരുന്നു ഇന്നലെ – 19 ലക്ഷത്തിൽ അധികം (19,20,107).

രാജ്യത്ത് ഇതുവരെ 1,53,84,418 പേർ രോഗ മുക്തരായി. 81.99% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 2,97,540 പേർ രോഗ മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,86,452 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.05% ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ – 66,159. 38,607 കേസുകളുമായി കേരളം രണ്ടാമതാണ്.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 31,70,228 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.90% ആണ്.

ദേശീയ മരണനിരക്ക് കുറയുകയാണ്. നിലവിൽ ഇത് 1.11% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,498 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 77.44% വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-771. ഡൽഹിയിൽ 395 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

മാനസിക-സാമൂഹിക സഹായത്തിനായി ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള NIMHANS-ഇൻറ്റെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറിലേക്ക് (080-4611 0007) വിളിക്കാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ