റെക്കോര്‍ഡിട്ട് ശൈലജ : മട്ടന്നൂരില്‍ വിജയിച്ചത് അറുപതിനായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

    കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗത്തിന് മാറ്റ് കൂട്ടി കെ കെ ശൈലജയുടെ റെക്കോര്‍ഡ് വിജയം. 61,035 വോട്ടുകലുടെ ഭൂരിപക്ഷത്തിലാണ് ആരോഗ്യമന്ത്രി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയയാണ് ശൈലജ തോല്‍പിച്ചിരിക്കുന്നത്.

    സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലിയുള്ള വിവാദങ്ങല്‍ക്ക് ശേഷം അവസാന ലാപ്പിലാണ് മണ്ഡലത്തില്‍ യു ഡി എഫിന്റെ പ്രചാരണം ശക്തമായത്. മട്ടന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയതിന്‍ കോണ്‍ഗ്രസിന് അതൃപ്തി ഉണ്ടായിരുന്നു. ബിജു ഏളക്കുഴിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മന്ത്രി ഇ പി ജയരാജന്‍ 43, 381 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് മട്ടന്നൂര്‍.

    സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന് സ്ഥാനമാര്‍ത്ഥി കെ കെ ശൈലജയാണ്. പിണറായിക്ക് ധര്‍മ്മടത്ത് 49061 വോട്ടിന്റെ ലീഡ് .

    നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ