പൂഞ്ഞാറില്‍ അടിതെറ്റി പിസി ജോര്‍ജ്ജ്; തോറ്റത് പതിനായിരത്തിലധികം വോട്ടിന്

കോട്ടയം: ഒറ്റയാന്‍ പോരാട്ടത്തില്‍ പൂഞ്ഞാറില്‍ അടിപതറി പിസി ജോര്‍ജ്ജ്. വീറും വാശിയും ഏറിയ മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ തട്ടകം കൈവിട്ട് പിസി ജോര്‍ജ്ജ് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഏഴ് തവണ പൂഞ്ഞാറില്‍ ജയിച്ച് കയറിയ പിസി ജോര്‍ജ്ജ് ഇത്തവണയും മുന്നണി ചട്ടക്കൂടില്‍ നിന്ന് മാറി ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് മത്സരത്തിന് ഇറങ്ങയതെങ്കിലും പൂഞ്ഞാറിന്റെ ജനവിധി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് ഒപ്പം നിന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടോമി കല്ലാനിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എംപി സെന്നും ആണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

ഈരാറ്റുപേട്ട നഗരസഭയും ഒമ്പത് പഞ്ചാത്തുകളും ചേര്‍ന്ന പൂഞ്ഞാര്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിയമസഭാമണ്ഡലം കൂടിയാണ് . മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം ഉള്ള മേഖലകളില്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍ പോലും ഇത്തവണ പിസി ജോര്‍ജ്ജിനെ കൈവിട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27821 വോട്ടിനാണ് കഴിഞ്ഞ തവണ പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ ജയിച്ച് കയറിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ