‘ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാല്‍ തല്ലു’മെന്ന് പി.സി ജോര്‍ജിനെതിരെ ഭീഷണി; പൊലീസ് കേസ്

ഈരാറ്റുപേട്ട:പി.സി ജോര്‍ജിനെതിരെ ഭീഷണി മുഴക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍  നടയ്ക്കല്‍ അറഫാ നിവാസില്‍ അമീനെതിരെ പൊലീസ് കേസെടുത്തു. അപകീര്‍ത്തികരമായ വിഡിയോ പ്രചരിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാല്‍ തല്ലുമെന്ന മട്ടിലായിരുന്നു ഭീഷണി.

ഇതിനെതിരെ ജോര്‍ജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആരുടെയും ഭീഷണിക്കു മുന്‍പില്‍ വഴങ്ങില്ലെന്നാണ് പി.സി ജോര്‍ജിന്റെ പ്രതികരണം. വിശദീകരണവുമായി അമീന്‍ മറ്റൊരു വിഡിയോ ഇന്നലെ പുറത്തുവിട്ടു.  താന്‍ സിപിഎമ്മുകാരനാണെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് ഈ വിഡിയോ. സംഭവം  അന്വേഷിച്ചു വരികയാണെന്ന് എസ്എച്ച്ഒ എസ്.എം പ്രദീപ് കുമാര്‍ പറഞ്ഞു.