കൊവിഡ് വ്യാപനം: മലപ്പുറത്ത് പത്തിടങ്ങളില്‍ കൂടി നിരോധനാജ്ഞ

മലപ്പുറം: മലപ്പുറം ജില്ലയില്‍ പത്ത് സ്ഥലങ്ങളില്‍ക്കൂടി ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കല്‍, കോഡൂര്‍, പൂക്കോട്ടൂര്‍, പൊന്നാനി, ഒതുക്കുങ്ങല്‍ , പുല്‍പ്പറ്റ , എടക്കര, മൂര്‍ക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്ഞ. ഇന്ന് രാത്രി ഒന്‍പത് മുതല്‍ 19 വരെയാണ് നിരോധനാജ്ഞ. ടി പി ആര്‍ 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളാണിത്. മലപ്പുറത്ത് ഇന്ന് 4,405 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 35 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.