ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി ഗോവയില്‍ പിടിയില്‍

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാനെ ഗോവയില്‍ പിടികൂടി. മറ്റൊരു കേസില്‍ പ്രതിയെ ഗോവ പൊലീസ് പിടികൂടിയതായാണ് കേരള പൊലീസിന് വിവരം കിട്ടിയത്. ഗോവയില്‍ ഒരു കോടി രൂപയുടെ കവര്‍ച്ച കേസിലാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ പിടിയിലായത്.

ഒരു ബംഗ്ലാവില്‍ നിന്നും ഒരു കോടി രൂപ മോഷ്ടിച്ച കേസില്‍ പനാജിയില്‍ നിന്നാണ് ഇര്‍ഫാനെ ഗോവ പൊലീസ് പിടികൂടിയത്. ഇയാളെ കുറിച്ച് വിവരം നല്‍കണമെന്ന് കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് പ്രതി പിടിയിലായ കാര്യം ഗോവ പൊലീസ് കേരള പൊലീസിനെ അറിയിച്ചത്. വൈകാതെ ഭീമ മോഷണ കേസിലെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.

വിഷു ദിനത്തിലാണ് ഭീമ ജുവലറി ഉടമ ബി.ഗോവിന്ദന്റെ കവടിയാറുള്ള വീട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപുയും മോഷ്ടിച്ചത്. സിസിടിവി ക്യാമറയും സെക്യൂരിറ്റി ജീവനക്കാരും കാവലിന് വളര്‍ത്തുനായയുമടക്കം അതീവ സുരക്ഷ മറികടന്നായിരുന്നു പ്രതി വീട്ടിനുള്ളില്‍ കയറിയത്.

Attachments area