നടന്‍ പി.സി ജോര്‍ജ് അന്തരിച്ചു

സിനിമ നടനും മുന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പിയുമായിരുന്ന പി.സി ജോര്‍ജ് അന്തരിച്ചു. 74 വയസ്സായിരുന്നു. സംസ്‌കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബെത്‌ലഹേം പള്ളിയില്‍ നടക്കും. 68 ഓളം സിനികളില്‍ അഭിനയിച്ചിട്ടുണ്ട്. ചാണക്യന്‍, ഒരു അഭിഭാഷകന്റെ കേസ് ഡയറി, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.1995ല്‍ ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ‘ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ്’ എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറക്ക് മുന്നിലെത്തിയത്. വില്ലന്‍ വേഷങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. 2006ല്‍ ജോസ് തോമസിന്റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.