സർക്കാർ പുറത്തിറക്കിയ വില നിയന്ത്രണം

കോവിഡിൻ്റെ പശ്ചാത്തലത്തിൽ സർജിക്കൽ ഉപകരണങ്ങൾക്ക് സർക്കാർ പുറത്തിറക്കിയ വില നിയന്ത്രണം മെഡിക്കൽ മേഖലയിലെ വിതരണക്കാരെയും, മെഡിക്കൽ സ്ഥാപനങ്ങളെയും വൻ പ്രതിസന്ധിയിൽ ആക്കും…
മെഡിക്കൽ ഉപകരണങ്ങൾക്ക് വിലയും, എം.ആർ.പി യും തീരുമാനിക്കുന്നത് ആ ഉല്പന്നത്തിൻ്റെ ക്വാളിറ്റിയും, അത് ഉല്പാദിപ്പിക്കുന്ന കേരളത്തിന് അകത്തും, പുറത്തുമുള്ള കമ്പനികളും ആണ്. ഒരു മെഡിക്കൽ ഉപകരണം കേരളത്തിൽ ഉപഭോക്താവിൻ്റെ യോ, സ്ഥാപനത്തിൻ്റെയോ കൈയിൽ എത്തുമ്പോഴേക്കും കമ്പനി ഔട്ട് ലെറ്റിൽ നിന്നും ജി.എസ്.ടി അടച്ചതിന് ശേഷം സൂപ്പർ സ്റ്റോക്കിസ്റ്റ്, ജില്ലകളിലെ വലുതും -ചെറുതുമായ ഡീലർമാർ മുഖേനയാണ് ഹോസ്പിറ്റലുകളിലേക്കും, മെഡിക്കൽ ഷോപ്പുകളിലേക്കും ഉപകരണങ്ങൾ എത്തി കൊണ്ടിരിക്കുന്നത്, എന്നിരിക്കെ എങ്ങനെയാണ് ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കുകൾ ജി.എസ്.ടി ഗവൺമെൻ്റിൽ അടക്കുകയും, കൂടാതെ എം.ആർ.പി പ്രിൻ്റ് ചെയ്യുകയും ചെയ്ത ഈ സാധനങ്ങൾ പെട്ടെന്ന് പുറത്തിറക്കിയ ഈ വില യിൽ വില്പന നടത്തുവൻ സാധിക്കുക…
75 ശതമാനം സർജിക്കൽ ഉപകരണങ്ങളും കേരളത്തിന് പുറത്ത് നിന്നാണ് വരുന്നത്.ഈ തീരുമാനം ഗവൺമെൻ്റ് പെട്ടെന്ന് നടപ്പിലാക്കുമ്പോൾ കേരളത്തിന് പുറത്തുള്ള കമ്പനികൾ സപ്ലെ നിർത്തും കൂടാതെ വൻ സാമ്പത്തീക നഷ്ട്ടമാണ് ഈ മേഖലയിലെ എല്ലാവർക്കും ഉണ്ടാവുക. അതു കൊണ്ട് തന്നെ നിലവിലുള്ള സ്റ്റോക്ക് തീർക്കുന്നതിന് സാവകാശം വേണം, കൂടാതെ ഈ മേഖലയിലെ വിതരണക്കാരുമായി കൂടിയാലോചന നടത്തി മാത്രമെ ഇത് പ്രാബല്യത്തിൽ കൊണ്ടുവരുവാൻ പാടുള്ളൂവെന്ന് ബന്ധപ്പെട്ട അധികാരികളോട് കേരളാ മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ [KMDA] ആവശ്യപ്പെടുന്നു…