ആന്ധ്രയിലെ ‘അത്ഭുത കോവിഡ് മരുന്ന്’ കഴിച്ച് രോഗം ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു

    Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

    നെല്ലൂര്‍:അത്ഭുത ആയുര്‍വേദ മരുന്നിലൂടെ മിനിറ്റുകള്‍ക്കകം കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ട ആന്ധ്രപ്രദേശ് നെല്ലൂര്‍ സ്വദേശി മരിച്ചു. റിട്ട.പ്രധാന അധ്യാപകനായ എന്‍.കോട്ടയ്യ നെല്ലൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

    ഓക്സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന് കോട്ടയ്യയെ വെള്ളിയാഴ്ച രാത്രിയോടെയാണ് നെല്ലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആയുര്‍വേദ മരുന്ന് കഴിച്ച് തന്റെ കോവിഡ് മിനിറ്റുകള്‍ക്കകം ഭേദമായെന്ന് അവകാശപ്പെട്ട കോട്ടയ്യയുടെ വീഡിയോ വൈറലായിരുന്നു.

    നെല്ലൂരിലെ കൃഷ്ണപ്പട്ടണത്തെ ബോണിഗി ആനന്ദയ്യ നിര്‍മിച്ച ഒരു ഔഷധ മരുന്ന് കണ്ണില്‍ ഇറ്റിച്ചെന്നും ഇതോടെ കോവിഡില്‍ നിന്ന് മോചിതനായെന്നുമായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. വീഡിയോ വൈറലായതിന് പിന്നാലെ ആയിരകണക്കിന് പേരാണ് കൃഷ്ണപ്പട്ടണത്ത് മരുന്നിനായി എത്തികൊണ്ടിരിക്കുന്നത്.

    മറ്റു പല രോഗങ്ങളും ഉണ്ടായിരുന്നുവെന്നും തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുധാകര്‍ റെഡ്ഡി അറിയിച്ചു.അതേ സമയം ആനന്ദയ്യയുടെ സഹായികളായ മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റിവായാതായും ആന്ധപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.