പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം; ഇനിയും പറയിപ്പിക്കരുത്: പത്മജ

തൃശൂര്‍: കെപിസിസി പ്രസിഡന്റ് നിയമനം വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി പത്മജ വേണുഗോപാല്‍. കെപിസിസി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം. തീരുമാനം എടുക്കാന്‍ കഴിയാത്തവരാണു കോണ്‍ഗ്രസുകാരെന്ന് ഇനിയും പറയിപ്പിക്കരുത്. പുതിയ പ്രതിപക്ഷ നേതാവ് വന്നപ്പോള്‍ ഉണ്ടായ ആത്മവിശ്വാസം കളയരുതെന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:

ഇനിയെങ്കിലും കെപിസിസി പ്രസിഡന്റിനെ പെട്ടെന്ന് നിയമിക്കണം. ഇങ്ങനെ മാധ്യമങ്ങളില്‍ വലിച്ചു ഇഴയ്ക്കാതെ എന്ത് തീരുമാനമായാലും പെട്ടെന്ന് എടുക്കുക. തീരുമാനം എടുക്കാന്‍ കഴിയാത്തവര്‍ ആണ് കോണ്‍ഗ്രസുകാര്‍ എന്ന് ഇനിയും പറയിപ്പിക്കാതെ ഇരിക്കുക. പുതിയ പ്രതിപക്ഷ നേതാവ് വന്നപ്പോള്‍ ആളുകള്‍ക്ക് ഉണ്ടായ ആത്മവിശ്വാസം കളയാതെ ഇരിക്കുക.

പത്മജ വേണുഗോപാല്‍