സുനന്ദ പുഷ്‌കര്‍ കേസ് മാറ്റിവെച്ചു

    ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇനി എന്ന് കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. മൂന്നാം തവണയാണ് കോടതി കേസ് മാറ്റിവെക്കുന്നത്.                                                                                  2014 ജനുവരി 17നായിരുന്നു ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.                                                                                                              സുനന്ദയുടെ മരണം  അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വ കോടതിയെ അറിയിച്ചിരുന്നു.