അഡ്വ: പി.എസ് ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണര്‍

    ന്യൂഡല്‍ഹി: നിലവിലെ മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍.കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടന ആസന്നമായിരിക്കെയാണ് പുതിയ ഗവര്‍ണര്‍മാരുടെ നിയമനം. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ഝാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മാറ്റിനിയമിച്ചത്.                                                                                                           രാഷ്ട്രപാതി ഭവൻ വിജ്ഞാപനം

    I. മിസോറാം ഗവർണറായ ശ്രീ പി.എസ്. ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായി മാറ്റി നിയമിച്ചു.

    II. ഹരിയാന ഗവർണറായ ശ്രീ സത്യദേവ് നാരായണ ആര്യയെ ത്രിപുര ഗവർണറായി മാറ്റി നിയമിച്ചു .

    III. ത്രിപുര ഗവർണറായ ശ്രീ രമേശ് ബെയ്‌സിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു.

    IV. കർണാടക ഗവർണറായി കേന്ദ്രമന്ത്രി ശ്രീ താവർ ചന്ദ് ഗെഹ് ലോട്ടിനെ നിയമിച്ചു .

    V . ഹിമാചൽ പ്രദേശ് ഗവർണറായ വി. ശ്രീ ബന്ദാരു ദത്താത്രയയെ സ്ഥലംമാറ്റി ഹരിയാന ഗവർണറായി നിയമിച്ചു.

    VI . മിസോറാം ഗവർണറായി ഡോ. ഹരിബാബു കമ്പമ്പതിയെ നിയമിച്ചു .

    VII. മധ്യപ്രദേശ് ഗവർണറായി ശ്രീ മംഗുഭായ് ചഗൻഭായ് പട്ടേലിനെ നിയമിച്ചു.

    VIII. ഹിമാചൽ പ്രദേശ് ഗവർണറായി ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ നിയമിച്ചു.

    മേൽപ്പറഞ്ഞ നിയമനങ്ങൾ അതത് സംസ്ഥാനങ്ങളിൽ ഗവർണർമാർ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.