തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു.വര്‍ക്കല ശ്രീനാരായണ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്നു വൈകിട്ട് അഞ്ചിന് അദ്ദേഹത്തെ സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി 22ാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. 35ാം വയസിൽ പ്രകാശാനന്ദ സന്യാസദീഷ സ്വീകരിച്ചു.സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂർ സ്വദേശിയാണ്. കുമാരൻ എന്നാണ് പൂർവാശ്രമത്തിലെ പേര്. 1922 ഡിസംബറിലാണ് ജനനം. 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്.