ആട്ടിപ്പായിച്ചു എന്നുപറഞ്ഞത് ദൗര്‍ഭാഗ്യകരം: ഗൂഢാലോചനയുടെ ഭാഗമെന്നു സംശയം;മന്ത്രി പി രാജീവ്

    തിരുവനന്തപുരം: കേരളത്തിൽ നിന്ന് തന്നെ ആട്ടിപ്പായിച്ചതാണെന്നും സ്വയം പോകുന്നതല്ലെന്നുമുള്ള കിറ്റെ‌ക്‌സ് ഗ്രൂപ്പ് എം ഡി സാബു എം ജേക്കബിന്റെആരോപണം ദൗര്‍ഭാഗ്യകരമാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരാതിരിക്കാനുള്ള ഗൂഢാലോചനയാണോയെന്ന് സംശയിക്കണമെന്ന് വ്യവസായമന്ത്രി പി.രാജീവ്.
    നല്ല രീതിയില്‍ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ശക്തിപ്പെട്ട് വരുന്നുണ്ട് കഴിഞ്ഞദിവസം ടാറ്റാ എല്‍എക്‌സിഇയുടെ 67 കോടിയുടെ പദ്ധതി അവര്‍ ഒപ്പുവച്ചു. ടിസിഎസ്,ഐബിഎം പോലുള്ള സ്ഥാപനങ്ങളും സംസ്ഥാനത്തേക്കു വരുന്നുണ്ട്. സര്‍ക്കാരിനെ കുറിച്ച് അറിയണമെങ്കില്‍ നിങ്ങള്‍ കളമശ്ശേരിയിലെ സ്റ്റാര്‍ട് അപിലേക്കു പോകൂ. വളരെ പോസീറ്റീവായാണ് ആ ചെറുപ്പക്കാര്‍ പ്രതികരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട് അപായി കളമശ്ശേരി മാറുകയാണെന്നും രാജീവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
    തെലങ്കാനയിലേക്ക് പോകും മുമ്പ് കൊച്ചി വിമാനത്താവളത്തിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കേരളത്തിൽ നിന്ന് ആട്ടിപ്പായിച്ചെന്ന് സാബു ജേക്കബ് പറഞ്ഞത്