സഹാറയില്‍ മോദിക്ക് ജയ്റ്റ്ലി കുരുക്കൊരുക്കിയെന്ന് രാം ജെത് മലാനി

ജെത് മലാനി പ്രധാനമന്ത്രിക്ക് അഞ്ച് പേജുള്ള കത്തയച്ചു.

ജയ്റ്റ്‌ലിയും എ.ജിയും ചേര്‍ന്ന് മോദിക്ക് കുരുക്കൊരുക്കിയെന്ന് ജെത് മലാനിയുടെ മുന്നറിയിപ്പ്

സഹാറാ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയും ചേര്‍ന്ന് കുരുക്കുമെന്ന മുന്നറിയിപ്പ് നല്‍കി രാം ജെത് മലാനി. ഇത് സംബന്ധിച്ച് ജെത് മലാനി കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് അഞ്ച് പേജുള്ള കത്തയച്ചു. നികുതി വകുപ്പ് സഹാറ ഗ്രൂപ്പിനെതിരെ എടുത്ത കേസ് ജയ്റ്റ്‌ലി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയത് മോദിക്കുള്ള കുരുക്കാകുമെന്നും ജെത് മലാനി കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭാവിയില്‍ മോദിയെ കുരുക്കിലാക്കുകയെന്ന ലക്ഷ്യം വച്ചാണ് ജയ്റ്റ്‌ലിയും രോഹത്ഗിയും സഹാറ കേസില്‍ ഇടപെട്ടതെന്നാണ് ജത് മലനാനി മുന്നറിയിപ്പ് നല്‍കുന്നത്.

ramjethmalanisahara-page-001

താന്‍ സഹാറാ ഗ്രൂപ്പിന്റെ അഭിഭാഷകനായിരുന്ന കാലത്ത് മോദി പണം പറ്റിയെന്ന രേഖ ലഭിച്ചിരുന്നു. ഇതേസമയത്ത് തന്നെ ബിര്‍ള ഗ്രൂപ്പിലെ അഭിഭാഷകനായ സുഹൃത്തിനും ഇത്തരത്തില്‍ മോദിക്കെതിരായ രേഖകള്‍ ലഭിച്ചിരുന്നു. ഈ രേഖ ശരിയാണെന്ന് ഏതെങ്കിലുമൊരുകാലത്ത് സഹാറയുടെ ഉടമ പൊലീസിനോട് സമ്മതിച്ചാല്‍ അത് മോദിക്കെതിരായ തെളിവാകും.നിയമം പഠിച്ചിട്ടില്ലാത്ത മോദിക്ക് നിയമത്തില്‍ തെളിവിനുള്ള പ്രാധാന്യം അറിയില്ലെന്നും ജെത് മലാനി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സഹാറയും നികുതി വകുപ്പും തമ്മിലുള്ള കേസുകളെല്ലാം ഒത്തുതീര്‍പ്പായത് എല്ലാ പത്രങ്ങളിലും വാര്‍ത്തായിരുന്നു. ഇത് വാര്‍ത്തയാക്കിയതിന് പിന്നില്‍ ജയ്റ്റ്‌ലിയും റോഹത്ഗിയുമാണെന്നും ജലാനി പറയുന്നു.ഇക്കാര്യത്തില്‍ മോദി നിഷ്‌ക്കളങ്കനാണെങ്കിലും ഇത്തരമൊരു ഒത്തുതീര്‍പ്പ് ഭാവിയില്‍ പ്രധനമന്ത്രിക്കെതിരെയുള്ള അഴിതി ആരോപണമായി ഉയര്‍ന്നുവരും.