ദങ്കല്‍ പണം വരുന്നതില്‍ ഒന്നാമന്‍

മുംബയ്: ആമിര്‍ഖാന്റെ ദങ്കല്‍ ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ഹിന്ദി ചിത്രം എന്ന റെക്കോഡ് നേട്ടത്തിലെത്തി. അമീര്‍ഖാന്റെ തന്നെ പി.കെയാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ പണം വാരിയത്. 340 കോടി. ദങ്കല്‍ കഴിഞ്ഞ ഞായറാഴ്ച 341 കോടി ഗ്രോസ് കളക്ഷന്‍ നേടി.

പ്രമുഖ വ്യാപാര നിരീക്ഷകന്‍ തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശങ്ങളില്‍ നിന്ന് 174 കോടിയാണ് ഈ ചിത്രം വാരിയത്. അമേരിക്ക, കാനഡ, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രവും ഇത് തന്നെ.

ഗുസ്തിക്കാരന്റെയും മക്കളുടെയും കഥ പറയുന്ന ചിത്രത്തിനായി ഏറെ ശാരീരിക ബുദ്ധിമുട്ടുകള്‍ ആമീര്‍ഖാന്‍ എടുത്തിരുന്നു. കഥാപാത്രത്തിനായി കുടവയര്‍ വച്ച ശേഷം നാല് മാസത്തെ ശാരീരിക അധ്വാനം കൊണ്ടാണ് സ്‌ലിം ആയത്. സല്‍മാന്‍ഖാന്റെ സുല്‍ത്താന്‍, ഷാരൂഖിന്റെ ഛഖ്‌ദേ ഇന്ത്യ, ആമീര്‍ഖാന്റെ ദങ്കല്‍ എന്നിവയാണ് ബൊളിവുഡിലെ പ്രധാനപ്പെട്ട കായിക സിനിമകള്‍.