ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് തൂങ്ങി മരിച്ച നിലയിൽ

    കൊച്ചി: ട്രാന്‍സ് ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.ലിംഗമാറ്റ ശസ്ത്രക്രീയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു. മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.                                                                                                                           ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി നിമയസഭ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എത്തിയത് അനന്യയാണ്.പിന്നീട് മത്സരരംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ റേഡിയോ ജോക്കികൂടിയായിരുന്നു കൊല്ലം പെരുമണ്‍ സ്വദേശിയാണ് അനന്യകുമാരി അലക്‌സ്.