ലഖ്നൗ:ജാൻഗഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജീത്ത്പൂർ സ്വദേശിയായ 27കാരൻ ലൗഹർ നിഷാദ് ആണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിൽ നിർമാണ തൊഴിലാളിയായ യുവാവ് രാംഗർഹ്താലിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച ഇവിടെ എത്തിയ നിഷാദ് രാത്രി കാമുകിയെ ബൈക്കിൽ കയറ്റി പോവുകയായിരുന്നു. പുലർച്ചെ നാലു മണിയോടെ തിരികെ എത്തിക്കാനായി ബൈക്കിൽ പോകവെ, പെൺകുട്ടിയുടെ ബന്ധുക്കളിൽ ചിലർ ഇരുവരെയും കണ്ടു. വണ്ടി തടഞ്ഞ് നിർത്തിയ ശേഷം നിഷാദിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു.