ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: ഫോൺവിളി വിവാദത്തിൽ മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടതില്ലെന്ന് എൻസിപി കേന്ദ്ര നേതൃത്വം.കുണ്ടറയിൽ ഒരു ബ്ലോക്ക് പ്രസിഡന്റിനെ വയ്ക്കുന്നത് സംബന്ധിച്ചാണ് പ്രശ്‌നങ്ങളെല്ലാം ഉടലെടുക്കുന്നതെന്ന് നേരത്തെ പിസി ചാക്കോ പറഞ്ഞിരുന്നു
കുണ്ടറയിലെ വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് നേരത്തെ പുറത്തുവന്നിരുന്നു. കേസ് പിൻവലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും, കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു