എംഎല്‍എയായി ലഭിച്ച ആദ്യ മാസത്തെ ഓണറേറിയ തുക എന്‍ കെ അക്ബര്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വെള്ളിയാഴ്ച രാവിലെ സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ഓണറേറിയവും അലവന്‍സും ചേര്‍ന്ന തുകയായ 50,000 രൂപയുടെ ചെക്കാണ് കൈമാറിയത്. ആദ്യ മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായി എംഎല്‍എ പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
Home  SubFeatured  ആദ്യത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എന്‍ കെ അക്ബര്‍ എംഎല്‍എ
 
            

























 
				
















