അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് കണ്ണൂർ കപ്പക്കടവ് സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു.ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.അർജുൻ ആയങ്കിയുടെ ഉടമസ്ഥയിലുള്ള ബൈക്കാണ് ഇയാൾ ഓടിച്ചിരുന്നത്.                                                                                                                സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഇരുപത്തിയേഴാം തീയതി ഹാജരാകാൻ റമീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.അപകടത്തിൽ ദുരൂഹത ഇല്ലെന്നാണ് നിഗമനം. സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം  പോലീസ് നടത്തുന്നുണ്ട്.