കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: പുതിയ വിവരങ്ങൾ

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത് 48.03 കോടിയിലധികം വാക്‌സിൻ ഡോസുകൾ

ഉപയോഗിക്കാത്ത 2.92 കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ലഭ്യ

രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും.

വാക്‌സിൻ ഡോസുകൾ
(2021 ജൂലൈ 30 വരെ)

വിതരണം ചെയ്തത്
48,03,97,080

ഉടൻ ലഭ്യമാക്കുന്നത്
71,16,720

ഉപഭോഗം
45,27,93,441

ബാക്കിയുള്ളത്
2,92,65,01

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 48.03 കോടിയിലധികം (48,03,97,080) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.  71,16,720 ഡോസുകൾ ഉടൻ ലഭ്യമാക്കും.

ഇതിൽ പാഴായതുൾപ്പെടെ 45,27,93,441 ഡോസാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).

ഉപയോഗിക്കാത്ത 2.92 കോടിയിലധികം (2,92,65,015)  വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇനിയും ബാക്കിയുണ്ട്.