ഇന്ത്യൻ റെയിൽവേയുടെ 1517 മെയിൽ/എക്സ്പ്രസ് ട്രെയിനുകളും 846 പാസഞ്ചർ ട്രെയിനുകളും പ്രത്യേക ട്രെയിനുകളായി ശരാശരി ദിവസേന സർവീസ് നടത്തുന്നു

ന്യൂഡൽഹി, ആഗസ്റ്റ് 06, 2021

കോവിഡ്-19 പകർച്ചവ്യാധി തടയുന്നതിനായി, ഇന്ത്യൻ റെയിൽവേ 2020 മാർച്ച് 23-ന് യാത്രക്കാരെ വഹിക്കുന്ന എല്ലാ ട്രെയിൻ സേവനങ്ങളും നിർത്തലാക്കിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങളും ആശങ്കകളും പരിഗണിച്ച് പരിമിതമായ സ്റ്റോപ്പേജുകളുള്ള പ്രത്യേക ട്രെയിനുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ആരോഗ്യ സംബന്ധമായ വിവിധ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നു.

01.08.2021 വരെ, ഇന്ത്യൻ റെയിൽവേ, പ്രതിദിനം ശരാശരി അടിസ്ഥാനത്തിൽ, 1517 മെയിൽ/എക്സ്പ്രസ് ട്രെയിനുകളും 846 പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടെ 6166 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തി.

ഇന്ത്യൻ റെയിൽവേ നിലവിലുള്ള സാഹചര്യം നിരീക്ഷിക്കുകയും അതനുസരിച്ച് ട്രെയിൻ സർവീസുകളുടെ പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നു.

ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.