പിങ്ക് പൊലീസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ അച്ഛനേയും മൂന്നാംക്ലാസുകാരിയായ മകളേയും പരസ്യ വിചാരണ നടത്തി അപമാനിച്ചത് പിങ്ക്പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശവും, ജാഗ്രതക്കുറവുമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു                             തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും വെള്ളിയാഴ്ച ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.പൊലീസ് വാഹനത്തില്‍ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയായിരുന്നു ജയചന്ദ്രനും മകൾക്കുമെതിരെ മോഷണം ആരോപിച്ചത്. ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കും നല്‍കുന്നത് കണ്ടെന്നും വാദിച്ച പൊലീസിന്റെ വാഹനത്തിൽ നിന്ന് തന്നെ ഒടുവിൽ മൊബൈൽ ഫോൺ കണ്ടെത്തുകയും ചെയ്തു.സംഭവം സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു പറഞ്ഞു.