എലിവേറ്റഡ് ഹൈവേ നിർമ്മാണം: കഴക്കൂട്ടത്ത് ഗതാഗത ക്രമീകരണം

എലിവേറ്റഡ് ഹൈവേ നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടത്ത് കൂറ്റൻ ക്രെയിൻ മാറ്റി സ്ഥാപിക്കുന്നതിനായി സർവ്വീസ് റോഡ് അടയ്ക്കും.

ആഗസ്റ്റ് 29, 31, സെപ്തംബർ 1 തീയതികളിൽ (ഞായർ, ചൊവ്വ, ബുധൻ) രാത്രി എട്ടു മുതൽ ഒരു മണിവരെയാണ് സർവ്വീസ് റോഡ് അടയ്ക്കുന്നത്.

ഈ സമയം കൊല്ലം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വെട്ടുറോഡിൽ നിന്നും തിരിഞ്ഞ് നരിക്കൽ – കാട്ടായിക്കോണം വഴി നഗരത്തിലേക്ക് പോകേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ആറ്റിൻകുഴിയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് കഴക്കൂട്ടം മേനംകുളം – വെട്ടുറോഡ് വഴി പോകേണ്ടതാണ്.

ടെക്നോപാർക്ക് ഭാഗത്ത് സ്ഥാപിച്ചിരുന്ന ഗാൻട്രി ക്രെയിൻ മിഷൻ ആശുപത്രിക്കു സമീപം മാറ്റി സ്ഥാപിക്കുന്നതിനാണ് ക്രമീകരണം.

എലിവേറ്റഡ് ഹൈവേയിലെ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്നതിനാണ് കൂറ്റൻ ക്രെയിൻ സ്ഥാപിച്ചിരുന്നത്.