ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഒയാസിസ് ഫെര്‍ട്ടിലിറ്റി

വന്ധ്യതാ ചികിത്സാ രംഗത്ത് ഏറ്റവും ആധുനികമായ സേവനങ്ങള്‍ നല്‍കുന്ന സമഗ്ര ആരോഗ്യസേവനദാതാക്കളായ ഒയാസിസ് ഫെര്‍ട്ടിലിറ്റി  ഈ വര്‍ഷം ലക്ഷ്യമിടുന്നക് ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി ഇന്‍ഡസ്ട്രിയിലെ  ഒന്നാം സ്ഥാനം. ഇന്‍ഡസ്ട്രി വളര്‍ച്ച നിരക്ക് 25 ശതമാനം മാത്രമായിരിക്കെ  നടപ്പു വര്‍ഷം 40 ശതമാനത്തിലധികം വര്‍ഷാവര്‍ഷ വളര്‍ച്ചയാണ് കമ്പനി നേടിയതെന്നതാണ് ശ്രദ്ധേയമായ കാര്യം.  കമ്പനിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം 11 പുതിയ സെന്ററുകള്‍ തുടങ്ങി, 2024 ഓടെ രാജ്യത്തെമ്പാടുമായി സെന്റുറുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ച് 50 ലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഹെല്‍ത്ത് കെയര്‍മേഖലയിലെ അതികായനായ കിരണ്‍ ഖഡേല, വന്ധ്യതാ ചികിത്സയിലെ വിദഗ്ധയായ ദുര്‍ഗ റാവു എന്നിവര്‍ രൂപം കൊടുത്ത ഒയാസിസ് ഫെര്‍ട്ടിലിറ്റി ഇന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ ബ്രാന്‍ഡുകളിലൊന്നാണ്. മികച്ച നേതൃനിരയ്‌ക്കൊപ്പം വിദഗ്ധരായ മെഡിക്കല്‍ ടീമും ലോകോത്തര നിലവാരത്തിലുള്ള ക്ലിനിക്കല്‍ സ്റ്റാഫും ഒയാസിസിനെ ഐവിഎഫ്ടി ട്രീറ്റ്‌മെന്റില്‍ അന്താരാഷ്ടട്ര തലത്തില്‍ തന്നെ മികച്ച വിജയ നിരക്കുള്ള സ്ഥാപനമാക്കി മാറ്റുന്നു. പുരുഷ വന്ധ്യത, സെക്കന്‍ഡറി ഇന്‍ഫെര്‍ട്ടിലിറ്റി തുടങ്ങിയ അധികം ശ്രദ്ധ നേടിയിട്ടില്ലാത്ത മേഖലകളിലും മികച്ച സേവനങ്ങള്‍ നല്‍കാന്‍ പര്യാപ്തമായ, സുസജ്ജമായ സെന്ററുകളാണ് ഒയാസിസിനുള്ളത്. കോവിഡ് വെല്ലുവിളിയുയര്‍ത്തിയ 18 മാസക്കാലയളവിലും കമ്പനി പാലിച്ച സേഫ്റ്റി പ്രോട്ടോക്കോളുകളും സാനിറ്റൈസേഷന്‍ ശ്രമങ്ങളുമാണ്  മാതാപിതാക്കളാകുക എന്ന ദമ്പതികളുടെ സ്വപ്‌നത്തിന് മികച്ച ബ്രാന്‍ഡായി ഒയാസിസിനെ മാറ്റിയത്.

പാരന്റ് ഹുഡ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായി ഇവിടെയെത്തുന്ന ഓരോ ദമ്പതിമാരെയും വളരെ അനുകമ്പനിയോടെ കണ്ട് അവര്‍ക്ക് താങ്ങാനാകുന്ന ചിലവില്‍ ഏറ്റവും മികച്ച ചികിത്സകളാണ് ഒയാസിസ് ഫെര്‍ട്ടിലിറ്റി നല്‍കുന്നതെന്ന് സഹസ്ഥാപകനും മാനേദിംഗ് ഡയറക്ടറുമായ കിരണ്‍ ഖഡേല പറഞ്ഞു. ” ഇന്ത്യയിലെ ഐവിഎഫ്് മാര്‍ക്കറ്റ് അതിവേഗം വളരുമ്പോള്‍, ക്ലിനിക്കല്‍ പ്രോട്ടോക്കോളുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, ഘടനാപരമായ കാര്യങ്ങള്‍, ധാര്‍മ്മികമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും വ്യക്തിഗത ശ്രദ്ധ നല്‍കുന്ന  സുതാര്യമായ ഞങ്ങളുടെ ശൈലി, ടെക്‌നോളജിയുടെ സഹായത്താല്‍ രോഗികളുമായുള്ള കാര്യക്ഷമമായ ആശയവിനിമയം എന്നിവയൊക്കെ രോഗികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് പോലും രണ്ട് മടങ്ങ് വളര്‍ച്ച നോടാനും ഞങ്ങളെ സഹായിച്ചു. വളരെ അംബീഷ്യസ് ആയ പദ്ധതികളാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിപണിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിലുലീകരണ പ്രവര്‍ത്തനങ്ങളിലൂടെ, ഇനിയും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് ഞങ്ങളുടെ സേവനം എത്തിക്കാനും അതുവഴി  ‘കുടുംബം’ എന്ന അത്ഭുതകരമായ ബന്ധം അനുഭവിക്കാന്‍ ദമ്പതികളുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യ പഠനങ്ങളിലെ താരതമ്യേന യുവ ശാഖയാണെങ്കിലും, ഗര്‍ഭം ധരിക്കാനുള്ള അസിസ്റ്റഡ് റിപ്രൊഡ്ക്ട റിപ്രൊഡക്ഷന്റ് ട്രീറ്റ്‌മെന്റ്(ART) ലോകമെമ്പാടും, പ്രത്യേകിച്ച് നഗരവാസികള്‍ക്കിടയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. മാറുന്ന ജീവിതരീതികള്‍, സമ്മര്‍ദ്ദം,  മറ്റ് തകരാറുകള്‍ എന്നിവയാണ് ഇതിന് കാരണം. ഈ  മേഖലയെ കുറിച്ചുള്ള വര്‍ധിച്ച അവബോധവും സാങ്കേതിക പുരോഗതിയുടെ സഹായവും മൂലം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഈ മേഖല 20 ശതമാനത്തിലധികം സിഎജിആര്‍ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന്, ഒയാസിസ് ഫെര്‍ട്ടില്‍റ്റി വളരെ കാര്യക്ഷമവും എവിഡന്‍സ് ബേസ്ഡും ആയിട്ടുള്ള ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.  ഒയാസിസ് ആരോഗ്യ ശൃംഖല വഴി ഇതിനകം തന്നെ 15000 ത്തിലധികം ഐയുഐ(ഇന്‍ട്ര യൂടെറിന്‍ ഇന്‍സെമിനേഷന്‍),10000 ത്തിലധികം ഐവിഎഫ്(ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) പുരുഷ വന്ധ്യതയ്ക്കായുള്ള 100 മൈക്രോ TESEs എന്നിവ നടത്തിക്കൊണ്ട് 35000 ത്തിലധികം സന്തുഷ്ട കുടുംബങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഒയാസിസ് ഫെര്‍ട്ടിലിറ്റി ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, മഹാരാഷ്ട്രയിലെ പൂനെ-ഖരാടി, ഹൈദരാബാദിലെ കോംപള്ളി, ബെഗുംപെട്ട് എന്നിവിടങ്ങളിലായി 5 പുതിയ സെന്ററുകള്‍ തുറന്നു. ഇതോടെ ഏഴ് സംസ്ഥാനങ്ങളിലായി മൊത്തം 17 സെന്ററുകളായി. വളരെ പ്രൊഫഷണലായി നിയന്ത്രണം നടത്തി വരുന്ന ഒയാസിസ് ഫെര്‍ട്ടിലിറ്റിക്ക് കൃത്യമായ ട്രാക്ക് റെക്കോര്‍ഡും മികച്ചൊരു ബിസനസ് മോഡലുമുണ്ട്. കൂടാതെ ഇന്ത്യയിലെ ടയര്‍ 2 പട്ടണങ്ങളില്‍ വിജയം കൈവരിക്കുകയും ചെയ്തു.

2016 ല്‍ ഇന്ത്യ ലൈഫ് സയന്‍സസ് ഫണ്ട് II ല്‍ നിന്ന് ഒയാസിസ് ഫെര്‍ട്ടിലറ്റിക്ക് വളര്‍ച്ചാ മൂലധനം ലഭിച്ചിട്ടുണ്ട്.  പ്രമുഖ ആരോഗ്യ പരിപാലന, ലൈഫ് സയന്‍സ് കേന്ദ്രീകരിച്ചുള്ള ഫണ്ടാണ്. ഇന്ത്യയിലെ ഒരു IVF ശൃംഖലയ്ക്ക് ലഭിക്കുന്ന ആദ്യത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപമാണിത്.