വിജയ് മല്യക്കെതിരെ കോടതിയലക്ഷ്യ നടപടി

വിജയ് മല്യക്കെതിരെ കോടതിയലക്ഷ്യ നടപടി. കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തി. ജുലൈ 10 ന് വിജയ് മല്യ ഹാജരാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള തീരുമാനം. കോടതിക്ക് നല്‍കിയ ഉറപ്പുകള്‍ മല്യ ലംഘിച്ചതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.