മീഡിയാ വണ്ണില്‍ കോഴിപ്പോരും കൂട്ടയടിയും

സാദാചാരത്തിന്‍െറ മൊത്തക്കച്ചവടക്കാരായ ജമാഅത്തെ ഇസ്ലാമിയുടെ ചാനലില്‍ ആനാശാസ്യത്തെച്ചൊല്ലി കാമുകീകാമുകന്‍മാര്‍ കൂട്ടയടി 

രണ്ട് മാധ്യമപ്രവര്‍ത്തകരെ സസ്പെന്‍റ് ചെയ്ത് തടിയൂരാന്‍ മാനേജ്മെന്‍റ് ശ്രമം 

ഫേസ്ബുക്കും ചാറ്റും വഴി സ്ത്രീകളെ വളയ്ക്കുന്ന ഗിരിരാജന്‍ കോഴിക്ക് കാമുകിവക ചെരുപ്പിന്‍െറ അടി 

-സാദിഖ് സലാം കൊണ്ടോട്ടി-

‘നേര്, നന്‍മ’ എന്ന ടാഗ് ലൈനോടെ മലയാളത്തിലേക്ക് കടന്നുവന്ന ചാനല്‍ മാനേജ്‌മെന്റിന് സ്വന്തം മാധ്യമപ്രവര്‍ത്തകരുടെ സദാചാരലംഘനങ്ങളും അവിഹിതങ്ങളും തലവേദനയായിരിക്കുകയാണ്. മീഡിയാ വണ്‍ ചാനലില്‍ അവിഹിതം, വഞ്ചന, ഒടുവില്‍ അടിപിടിയും. സദാചാരത്തിന് ഏറെ വിലകല്‍പ്പിക്കുകയും സിനിമയുടെ പരസ്യങ്ങള്‍ പോലും സ്വീകരിക്കുകയും ചെയ്യാത്ത ജമാഅത്തെ ഇസ്ലാമിയുടെ സ്വന്തം വാര്‍ത്താ ചാനലിന്റെ അകത്തളങ്ങളില്‍ നിന്ന് വരുന്നത് സദാചാരലംഘനങ്ങളുടെയും അതുമായി ബന്ധപ്പെട്ട തമ്മില്‍ത്തല്ലിന്റെയും വാര്‍ത്തകള്‍.

സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരായ രണ്ടുപേരാണ് നായികാ നായകന്‍മാര്‍. ജന്‍മനാ ‘കോഴി’യായ ഈ മാധ്യമപ്രവര്‍ത്തകന്റെ അപഥസഞ്ചാരസാഹിത്യങ്ങള്‍ മുമ്പും പലതവണ സോഷ്യല്‍മീഡിയ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ടെങ്കിലും ഇദ്ദേഹം അതൊക്കെ ഇപ്പോഴും നിര്‍ബാധം തുടരുന്നു എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ഇതിപ്പോള്‍ വളര്‍ന്ന് ചാനലിന്റെ ഹെഡ് ഓഫീസില്‍ വരെയെത്തിയപ്പോള്‍ ടിയാനെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് ചാനല്‍ അധികൃതര്‍.

സംഭവ കഥ ഇങ്ങനെ: വാര്‍ത്താവതാരകനും ചാനലിലെ ഒരു പ്രതിവാര പരിപാടിയുടെ നടത്തിപ്പുകാരനുമായ ഈ മാധ്യമപ്രവര്‍ത്തകന് തന്റെ ഒരു സഹപ്രവര്‍ത്തകയുമായി അതിരുവിട്ട ബന്ധം ഉണ്ടായിരുന്നു. ഇക്കാര്യം പരസ്യമായ രഹസ്യമാണുതാനും.. മാസങ്ങള്‍ കടന്നപ്പോള്‍ മാധ്യമപക്ഷി മറ്റൊരു ചില്ല അന്വേഷിച്ച് പറക്കാന്‍ തുടങ്ങി. പുതുതായി ചാനലില്‍ പ്രവേശിച്ച യുവതിയിലാണ് പക്ഷി പറന്നിറങ്ങിയത്… അവിടെ പുതിയ പ്രണയം തളിരിടാന്‍ തുടങ്ങി… ന്യൂസ് ഡെസ്‌കും ക്യാന്റീനും കോഴിക്കോട് അങ്ങാടിയും ബീച്ചും ഒക്കെ പ്രണയനാടക വേദിയാക്കി മാധ്യമപക്ഷി ആഘോഷത്തോടെ ജീവിതം തുടര്‍ന്നു.

അങ്ങനെ ഒരുദിവസം പുതിയ കാമുകിയുമായി ഓഫീസ് കമ്പ്യൂട്ടര്‍വഴി ചാറ്റ് ചെയ്യുകയായിരുന്നു ഗിരിരാജന്‍ കോഴി, സംഭാഷണ മധ്യേ സഹപ്രവര്‍ത്തകയും പഴയ പങ്കാളിയുമായ ആളെക്കുറിച്ച് പേരെടുത്ത് പറഞ്ഞ് ചില മുന്നറിയിപ്പുകളും കൊടുത്തു. പിന്നീട് കമ്പ്യൂട്ടര്‍ ഓഫാക്കാന്‍ മറന്ന് പുറത്തേക്ക് പോയപ്പോള്‍ ചാറ്റ് ഹിസ്റ്ററി മുഴുവന്‍ ഓഫീസില്‍ പാറിപ്പറക്കാന്‍ തുടങ്ങി…. ഓഫീസ് ഡ്രൈവര്‍ മുതല്‍ ന്യൂസ് ഡെസ്‌കിലുള്ളവര്‍ക്കിടയില്‍ വരെ പഞ്ചാര ചാറ്റുകള്‍ പറന്നുനടന്നു. ഇക്കൂട്ടത്തില്‍ ആദ്യനായികയും ഈ ചാറ്റ് കണ്ടു.. തന്നെക്കുറിച്ച് ഇല്ലാക്കഥ പ്രചരിപ്പിച്ചതിലും തന്നെ മനപ്പൂര്‍വ്വം ചതിക്കുകയാണെന്നും കണ്ട് ആദ്യനായിക പ്രതികാരരുദ്രയായി.

തിരികെ ഓഫീസിലെത്തിയ നായകനെ തഞ്ചത്തില്‍ പി.സി.ആറിന് സമീപത്തേക്ക് മാറ്റിനിര്‍ത്തി സംസാരിക്കാന്‍ പോയി.. പിന്നീട് കേള്‍ക്കുന്നത് ‘ഠേ… ഠേ’ എന്ന ശബ്ദം.. ആളുകള്‍ ഓടിക്കൂടി.. മുഖംപൊത്തി സ്തംബ്ധനായി നില്‍ക്കുന്ന ഗിരിരാജന്‍ കോഴി…. അങ്കക്കലിയില്‍ ഘോരഘോരം ശാപവാക്കുകള്‍ വാരിയെറിയുന്ന നായിക. ഇത്രയും കണ്ടുകൊണ്ടാണ് മറ്റ് സഹപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയത്.

എന്തായാലും സംഭവം പുറത്ത് അറിഞ്ഞ് സ്ഥാപനത്തിന് നാണക്കേടുണ്ടാകുന്നത് കണ്ട് തല്ലിയതും കൊണ്ടുതമായ രണ്ടുപേരെയും സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ് ചാനല്‍ അധികൃതര്‍. ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തന്നെ ചാനലിന്റെ നയനിലപാടുകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവരോട് എങ്ങനെ സദാചാര പ്രസംഗം നടത്താന്‍ ആകുമെന്നതാണ് മാനേജ്‌മെന്റിനെ കുഴയ്ക്കുന്ന വിഷയം.
ചാനലില്‍ വരുന്ന പരിപാടികളെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി പ്രസ്ഥാന പ്രവര്‍ത്തകരില്‍ തന്നെ അതൃപ്തി വര്‍ദ്ധിച്ചുവരുന്ന കാലത്താണ് ചാനല്‍ പ്രവര്‍ത്തകരുടെ ദുഷ്‌ചെയ്തികളുടെയും കഥകള്‍ പുറത്തുവരുന്നത്. ചാനലില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടലിന്റെയും ശമ്പളം നിഷേധിക്കലിന്റെയും വാര്‍ത്തകള്‍ വ്യാപകമാണ്. അതിനിടെയിലാണ് വേലിചാടലിന്റെ പുതിയ പുരാണം.