‘സര്‍ദാര്‍ ഉദ്ധം’ ട്രെയിലര്‍ പുറത്തിറങ്ങി

വിക്കി കൗശല്‍ നായകനാകുന്ന ബോളിവുഡ് ചിത്രം സര്‍ദാര്‍ ഉദ്ധം ട്രെയിലര്‍ റിലീസ് ചെയ്തു. ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 16ന് പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യും.

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയ്‌ക്കെതിരെ ബ്രിട്ടിഷ് സൈന്യത്തോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച വിപ്ലവകാരി സര്‍ദാര്‍ ഉദ്ധം സിങിന്റെ ജീവിതമാണ് ചിത്രത്തിനാധാരം.