ശിവാജി ഗണേശന്റെ ജന്മദിനത്തില്‍ ആദരവുമായി ഗൂഗിളിന്റെ ഡൂഡിള്‍

ശിവാജി ഗണേശന്റെ ജന്മദിനമായ ഇന്ന് ആദരവുമായി ഗൂഗിള്‍. ശിവാജിയുടെ ഡൂഡിള്‍ ചിത്രികരിച്ചാണ് ഗൂഗിള്‍ ശിവാജിയുടെ ജന്മവാര്‍ഷികത്തില്‍ ആദരവ് നല്‍കിയത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കലാകാരന്‍ നൂപൂര്‍ രാജേഷ് ചോക്‌സിയാണ് ഡൂഡിനു പിന്നില്‍.

1928 ഒക്ടോബര്‍ 1 ന് തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് ഒരു സാധാരണ റെയില്‍വേ ജീവനക്കാരന്റെ മകനായാണ് ശിവാജി ഗണേശന്‍ ജനിച്ചത്. ഏഴാമത്തെ വയസ്സില്‍, അദ്ദേഹം വീട് വിട്ട് ഒരു നാടക സംഘത്തില്‍ ചേര്‍ന്നു. നിരവധി വേഷങ്ങള്‍ മാറി മാറി ചെയ്തു. അതില്‍ അദ്ദേഹം ബാലനായും സ്ത്രീയായും വരെ തിളങ്ങിയവയുണ്ടായി.

1945 ഡിസംബറില്‍, പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ഭരാണാധികാരിയായിരുന്നു ഛത്രപതി ശിവജിയുടെ നാടക ചിത്രീകരണത്തിലൂടെ ഗണേശന്‍ ശിവാജി ഗണേശന്‍ എന്ന പേര് നേടി. പില്‍ക്കാലത്ത് അദ്ദേഹം തമഴ് അഭിനയ ലോകം കീഴടക്കിയപ്പോള്‍ ശിവാജി എന്ന് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

പിന്നീട് അഞ്ച് ദശാബ്ദങ്ങള്‍ തമിഴ് സിനിമയുടെ മിന്നും താരമായി മാറുകയായിരുന്നു അദ്ദേഹം. 1952-ലെ പരാശക്തിയില്‍ തുടങ്ങി 300 ഓളം ചിത്രങ്ങളില്‍ അദ്ദേഹം നിറഞ്ഞാടി.

വീര പാണ്ഡ്യ കട്ടബൊമ്മന് 1960-ല്‍ അന്താരാഷ്ട്ര പുരസ്‌കാരവും ലഭിച്ചു. അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലില്‍ ആദ്യമായായിരുന്നു ഒരു ഇന്ത്യന്‍ നടന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്.