500 , 1000 നോട്ടുകൾ പിൻവലിച്ചതോടെ സ്വാശ്രയ മുതലാളിമാർ നെട്ടോട്ടത്തിൽ

ഷൈലോക്ക്മാർ വെപ്രാളത്തിൽ

സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ വന്പന്‍മാര്‍ 500/ 1000 രൂപയുടെ നോട്ടുകൾ വെളുപ്പിക്കാനാവാതെ നെട്ടോട്ടത്തിൽ – തലവരി ഇനത്തിൽ സ്വാശ്രയ മുതലാളിമാർ വാങ്ങിക്കൂട്ടിയ കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിരിക്കുന്നത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളായിട്ടാണ്. ഇവ വെളുപ്പിക്കാൻ മാർഗം തേടി അലയുകയാണ് വേദനിക്കുന്ന ഈ കോടീശ്വരന്മാർ.
പ്രതിവർഷം 1500 കോടി രൂപയിലധികം തുകയാണ് കേരളത്തിലെ സ്വാശ്രയ മേഖലയിൽ വന്നടിയുന്നത്. മെഡിക്കൽ, ദന്തൽ, പാരാ മെഡിക്കൽ കോഴ്സുകൾ, ആയുർവേദം,എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്സുകൾ ക്കാണ് ഏറ്റവും കൂടുതൽ തലവരിപ്പണം വാങ്ങുന്നത്. നിലവിൽ സ്വാശ്രയ മെഡിക്കൽ സീറ്റിന് 90 ലക്ഷം രൂപയാണ് വാങ്ങുന്നത്. അഞ്ച് വർഷത്തെ ഫീസ് ഒരുമിച്ച് വാങ്ങുകയാണ് പതിവ്, ഇതിൽ 15 ലക്ഷം രൂപ ഫീസും 15 ലക്ഷം രൂപ നിക്ഷേപവുമായി സ്വീകരിക്കുന്നു. ബാക്കി 60 ലക്ഷം രൂപ കണക്കിൽ പ്പെടുത്താതെ കള്ളപ്പണമായി സൂക്ഷിക്കുകയാണ് പതിവ്.
സംസ്ഥാനത്ത് നിലവിൽ 22 സ്വാശ്രയ മെഡിക്കൽ കോളജുകളും, 136 എഞ്ചിനീയറിംഗ് കോളജുകൾ , 22 ദന്തൽ കോളജുകൾ, 20 ആയുർവേദ മെഡിക്കൽ കോളജുകൾ, 150 ലധികം നേഴ്സിംഗ് കോളജുകൾ സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ 1000ത്തിലധികം അൺ എയിഡഡ് സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളുകൾ അഴിമതിക്കും തലവരി പിരിക്കലിനും കൂപ്രസിദ്ധി നേടിയവരുമാണ്.
ഇത്തരത്തിൽ വാങ്ങിക്കൂട്ടുന്ന പണം മുഴുവൻ കള്ള പണമായി വിവിധ മേഖലയിൽ നിക്ഷേപിക്കുകയൊ സ്വരുക്കുട്ടി വക്കുകയോ ആണ് പതിവ്.
ആയിരത്തിനേറെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ചതോടെ കൂട്ടി വച്ചിരിക്കുന്ന പണം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സ്വാശ്രയ മുതലാളിമാർ.
സംസ്ഥാന വിജിലൻസും സ്വാശ്രയ സ്ഥാപന നടത്തിപ്പുകാരുടെ ഇടപാടുകൾ പരിശോധിച്ചു വരികയാണ്. വൻ തുക നൽകി അഡ്മിഷൻ എടുത്തവരെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പല സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലും വേണ്ടത്ര കുട്ടികൾ ഇല്ലാഞ്ഞിട്ടും കോളജു ക ൾ നടത്തിക്കൊണ്ടു പോകുന്ന മിക്ക കോളജ് ഉടമകളും കള്ളപ്പണ ക്കാരാണെന്ന സംശയം സജീവമായി നില നിൽക്കയാണ്.