ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസ് നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ

ചിക്കാഗോ: നവംബർ 11 മുതൽ 14 വരെ ഗ്ലെൻവ്യൂ റിനൈസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സിൽ വച്ച് നടക്കുന്ന ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഉള്ള പ്രമുഖർ പങ്കെടുക്കും.കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കൃഷി മന്ത്രി പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎൽഎമാരായ എം എം മണി, മാണി സി കാപ്പൻ, റോജി എം ജോൺ, പ്രമുഖ മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ്, കെ എന്‍ ആര്‍ നമ്പൂതിരി, സിന്ധു സൂര്യകുമാർ, ഡി പ്രമേഷ്‌കുമാർ, നിഷാ പുരുഷോത്തമൻ , ക്രിസ്റ്റീനാ ചെറിയാൻ, പ്രതാപ് നായർ, കെ ആന്‍റണി തുടങ്ങിയവരാണ് കോൺഫറൻസിൽ പങ്കെടുക്കുക.പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെയും പ്രസ് ക്ലബ് കൺവൻഷനിൽ പങ്കെടുത്തിരുന്നു. മഹാമാരിക്ക് ശേഷം നേരിട്ട് നോർത്ത് അമേരിക്കയിലെ എല്ലാ മാധ്യമ പ്രവർത്തകരും ഒത്തു ചേരുന്ന ഒരു വലിയ വേദിയായി ഇത് മാറുമെന്നതും, കേരളത്തിലെ രാഷ്ട്രീയ – മാധ്യമ പ്രവർത്തകർ എത്തുന്നത് തികച്ചും അഭിമാനകരം ആണെന്ന് ഐപിസിഎൻഎ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി ഭരവാഹികൾ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ- മാധ്യമ രഗത്തെ പ്രമുഖർക്ക് പുറമെ, നോർത്ത് അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നേതാക്കളും, മുഖ്യ ധാര മാധ്യമരംഗത്തുള്ളവരും കോൺഫറൻസിൽ പങ്കെടുക്കും എന്നും ഭാരവാഹികൾ പറഞ്ഞു. ഐപിസിഎൻഎ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡണ്ട് ബിജു കിഴക്കേക്കുട്ടും, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ് എന്നിവരാണ് പ്രതീക്ഷ പങ്കുവെച്ചത്.കോൺഫറൻസിനോടനബന്ധിച്ച് കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് നൽകുന്ന മാധ്യമ ശ്രീ, മാധ്യമ രത്ന, മീഡിയ എക്‌സലൻസ് അവാർഡും മറ്റു പ്രത്യേക അവാർഡുകളും നൽകും. ചിക്കാഗോയിലെ റെനൈസ്സൻസ് വേദിയിൽ കോൺഫെറൻസിന്‍റെ ഗാല നൈറ്റിൽ നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267) www.indiapressclub.org എന്നിവയിൽ ബന്ധപ്പെടാം.