നടി മീര ജാസ്മിന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ടി മീരാ ജാസ്മിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മീര ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. തന്റെ ജീവിതത്തിലെ നാഴിക്കല്ലാണിതെന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും മീര പറഞ്ഞു.

ദുബൈ ഭരണാധദികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ സായുധസേന ഉപസര്‍വ സൈ്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്കും മീരാ ജാസ്മിന്‍ നന്ദി അറിയിച്ചു.

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി ഏറെനാളായി യുഎഇയിലാണ് താമസിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങികയാണ് മീര. ജയറാമാണ് ചിത്രത്തിലെ നായകന്‍.

നേരത്തെ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ആശാ ശരത്, നൈല ഉഷ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥീരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.