ഫാസിസം എന്നത് ഒരു മനോനിലയാണെന്ന് ഹരിത മുന്‍ ഭാരവാഹി ഫാത്തിമ തഹ്ലിയ

കോഴിക്കോട്: ഫാസിസം എന്നത് ഒരു മനോനില ആണെന്ന് ഹരിത മുന്‍ ഭാരവാഹി ഫാത്തിമ തഹ്ലിയ. എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ട്. ജനാധിപത്യ വിസ്മയം കൊണ്ടുവേണം ഫാസിസം നേരിടാനെന്നും ഫാത്തിമ അഭിപ്രായപ്പെട്ടു. എം എന്‍ വിജയന്‍ അനുസ്മരണത്തിന്റെ ഭാഗമായി ഫാസിസ്റ്റ് കാലത്തെ ജനാധിപത്യത്തിന്റെ പെണ്‍ വഴികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫാത്തിമ തഹ്ലിയ.

സ്ത്രീയുടെ ഇടം എന്നത് അവള്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ആണ് ഉണ്ടാവുന്നത്. കുടുംബത്തില്‍, തൊഴില്‍ ഇടങ്ങളില്‍, സംഘടനയില്‍ ഒക്കെ ഫാസിസത്തിന്റെ പ്രതിഫലനം ഉണ്ട്. സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിനെതിരെ പോരാടണം. വിയോജിക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തെ മാനിക്കണം. അഭിപ്രായ സ്വാതന്ത്ര്യം എത്രമാത്രം ഇന്ന് ഉണ്ടെന്ന് ചിന്തിക്കണം. ജനാധിപത്യം എന്ന് പറയുന്നത് പരസ്പരം മനസ്സിലാക്കലാണെന്നും ഫാത്തിമ പറഞ്ഞു.