കനത്തമഴ; മാട്ടുപ്പെട്ടി, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി

മാട്ടുപ്പെട്ടി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ 5 സെന്റി മീറ്റര്‍ ഉയര്‍ത്തി. രണ്ടേമുക്കാല്‍ ക്യുമിക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതും റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യം ആയതിനാലുമാണ് ഷട്ടറുകള്‍ തുറന്നത്.

നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും നിലവില്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് 02:00 ന് നാല് ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതം (മൊത്തം 160 സെ.മി) ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാ പ്രദേശ് ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.