ചിലർ (കവിത- നിതിൻ ബാബു)

ഒറ്റനിറമുള്ള
തിരശ്ശീലക്കു പിന്നിൽ
നിറം പിടിച്ച ജീവിതം
ആഘോഷമാക്കുന്നുണ്ട് ചിലർ.
ചിരിയുടെ മതിലുകൾക്ക് പുറകിൽ
ചതിയുടെ ഭാണ്ഡങ്ങൾ അടുക്കി
വെക്കുന്നുണ്ട് ചിലർ.
അല്ലാവുദ്ധീൻറെ അത്ഭുത വിലക്കുകൾക്ക്
മുന്നിൽ
ധാർഷ്ട്യം ദാഹനക്കേടുണ്ടാകുമ്പോൾ
ദയ തിന്ന് വിശപ്പടക്കുന്നുണ്ട് ചിലർ.
മനസ്സഴിച്ചുവച്ച ശരീരത്തിന് വിലപറയാൻ
ചെരുപ്പിന്റെ എണ്ണം കുറയുന്നത്
നോക്കി നിൽക്കുന്നുണ്ട് ചിലർ.
പ്രവർത്തികളെ സിംഹസനത്തിലേറ്റാൻ
വാക്കുകളെ തൂക്കികൊല്ലുന്നുണ്ട് ചിലർ.

നിതിൻ ബാബു
രണ്ടാം വർഷ ബി.എ മലയാളം
സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ്
കൊടകര