പാരറ്റ് (കവിത -സലീമാബീഗം)

കാരറ്റ് തിന്നാൻ
പൂരപ്പറമ്പിലെ
പാരറ്റൊരുനാൾ
പാരിസിലെത്തി

പാരിസ് കണ്ട പാരറ്റ്
കാരറ്റ് തിന്നാൻ
മറന്നുപോയി

കാരറ്റ് തിന്നാതെ
പാരറ്റ് പാറുമ്പോൾ
ചിറക് കുഴഞ്ഞു
കാല് കഴഞ്ഞു

കാരറ്റിൻ കൂട്ടം
കണ്ടൊരാ പാരറ്റ്
കാരറ്റിനായി
നിലത്തിറങ്ങി

പാരറ്റ് കണ്ടൊരാ
കാരറ്റിൻ കൂട്ടം
പ്ലാസ്റ്റിക് കാരറ്റ്
അതൊന്നു മാത്രം

പ്ലാസ്റ്റിക് കാരറ്റ്
പാരിസിലെന്നും
പാവമാ പാരറ്റ്
ഓർത്തതില്ല

കാരറ്റ് തിന്നുവാൻ
പാരിസിലേക്കില്ലിനി
പാവമാ പാരറ്റ്
ഓർത്തു പോയി

എൻ മണ്ണിൽ വിളയുന്ന
കാരറ്റ് തന്നെ
എന്നെന്നും എന്നിൽ
അമൂല്യ സ്വത്ത്‌

പാവമാ പാരറ്റ്
ഓർത്തു പോയിങ്ങനെ
നമ്മളും എന്നെന്നും
ഓർത്തിടേണ്ടേ