കമല്‍ഹാസന് പിറന്നാള്‍; സ്‌പെഷ്യല്‍ വീഡിയോ പുറത്തുവിട്ട് ‘വിക്രം’ ടീം

മല്‍ഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ വീഡിയോ പുറത്തുവിട്ട് ‘വിക്രം’ ടീം. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘വിക്രം’. പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഉള്‍പ്പെടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിക്രം ടീം. നാളെയാണ് കമല്‍ഹാസന്റെ 67-ാം ജന്മദിനം. അതിനോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.

താരനിര്‍ണ്ണയം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് വിക്രം. കമല്‍ഹാസനൊപ്പം നൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര.

മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്റെ നിര്‍മ്മാണം.