തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സജനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂര്‍ച്ചയേറിയ ഉളി ഉപയോഗിച്ചാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയായിരുന്നു ഇയാള്‍.
നിര്‍മാണശാലയില്‍ ഉപയോഗിക്കുന്ന ഉളി ഉപയോഗിച്ചാണ് സജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ഇയാളെ ജയില്‍ അധികൃതര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.











































