നിറഭേദം ( കവിത -അഷ്റഫ് മാനു ,കാളികാവ് )

ഹൃദയം മുറിഞ്ഞു
കേട്ട വാക്കുകൾ നെഞ്ചിൽ ശരങ്ങളായ്
തറച്ചിടുന്നു

നോവുമാ നിർമ്മല മനമൊന്ന തൊർക്കുകിൽ
ശാപ വചനമതു കേൾക്കുമോ

ആരു പറഞ്ഞാലും
എന്തു പറഞ്ഞാലും കറുത്തവനെന്നൊരു കുറ്റം
ചുമക്കുവാൻ
നീയെന്നോമ്മന പൈതലല്ലേ

ഈശ്വരൻ തന്നൊരു
നിറമതു കണ്ടു കറുപ്പനെന്ന് വിളിക്കുവതെന്തെ

നോവുമാ ഹൃദയാന്തരങ്ങളിൽ നോവുന്നൊരാ നിഷ്ക്കളങ്ക മനമതു
പിന്നെയും

തച്ചുടക്കല്ലെ തഴുകി തലോടി തന്നോടൊട്ടി ചേർത്തിടുക നാം

നമ്മിലൊരാളായ്
നമ്മിലൊരുവരായ്
നല്ലവരായ്
നാട്ടിൽ വളർന്നിടാൻ .